Friday, 1 March 2013

ക്ലൌഡ് അറ്റ്‌ലസ്...വിശദീകരണം


ഒരു ജന്മത്തിനെ നമ്മുടെ പ്രവര്‍ത്തികള്‍ അടുത്ത ജന്മത്തില്‍ എങ്ങനെ എഫെക്റ്റ് ചെയ്യുന്നു അല്ലെങ്കില്‍ എങ്ങനെ നമ്മുടെ ആത്മാവ് അടുത്ത ജന്മത്തിലേക്ക് എങ്ങനെ രൂപം മാറുന്നു എന്നാണു ക്ലൌഡ് അറ്റ്‌ലസ് എന്നാ സിനിമയുടെ തീം. നന്മ എങ്ങനെ തിന്മക്കു മേല്‍ വരുന്നു ,ഒരു ജന്മത്തിലെ പാപം അടുത്ത ജന്മത്തില്‍ എങ്ങനെ ഒരാളുടെ പ്രവര്‍ത്തികളില്‍ മാറ്റം വരുത്തുന്നു എന്നെല്ലാം ആറു കാലഘട്ടങ്ങളില്‍ നടക്കുന്ന കഥകളിലൂടെ പറയുവാന്‍ വാചോവ്സ്കി ബ്രതെര്സ് ഉം ടോം ട്യ്ക്വേര്‍ ഉം വിജയിച്ചിരിക്കുന്നു ..

1849 ഇല്‍ ആണ് ആദ്യ കഥ നടക്കുന്നത് ആഡം എവിംഗ് എന്ന യുവാവ് ഒരു ബിസ്നസ് മീറ്റിംഗ് നു വേണ്ടി പെസഫിക് സമുദ്രത്തില്‍ തന്റെ ഭാര്യുടെ അച്ചനുമോപ്പം ചെയ്യുന്ന യാത്രക്കിടെ കപ്പലില്‍ കയറി പറ്റിയ ഒട്ടുവ എന്നാ അടിമയെ കാണുന്നു ഒട്ടുവ താന്‍ അക്രമകാരി അല്ലെന്നും തനിക്ക് മറ്റൊരു കപ്പലില്‍ നിന്നും രക്ഷപെട്ട ഒരു അടിമ ആണെന്നും പറയുന്നു . കപ്പലില്‍ വച്ച് ഡോക്ടര്‍ ഹെന്രി എന്ന ആള്‍ ജീവന്‍ രക്ഷാ മരുന്നാണ് എന്ന വ്യാജേനെ എവിംഗ് ന്റെ പെട്ടിയില്‍ ഉള്ള സ്വര്‍ണം തട്ടിയെടുക്കാന്‍ എവിംഗ് നു സ്ലോ പോയിസന്‍ ചെയ്യുകയയാരിന്നു... ഒട്ടുവ യുടെ കഴിവില്‍ സംത്രിപ്തന്‍ ആയി അവര്‍ ഒട്ടുവ ക്ക് ഒരു ജോലി നല്‍കുന്നു ഹെന്രി ഓവര്‍ ഡോസ് ആയി മരുന്ന് നല്‍കി എവിന്ഗ് നെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ ഒട്ടുവ രക്ഷപെടുത്തുന്നു തുടര്‍ന്ന് എവിംഗ് നെ വീട്ടില്‍ എത്തിക്കാന്‍ സഹായിക്കുന്നു

1936 ഇല്‍ നടക്കുന്ന രണ്ടാം കഥയില്‍ വിവിയന്‍ എന്നാ പ്രശസ്ത സംഗീതജ്ഞന്റെ സഹായി ആയി ജോലി ചെയ്യാന്‍ വരുന്ന ഗേ ആയ റോബര്‍ട്ട്‌ എന്ന യാളുടെ കഥയാണ്.. വിവിയന്‍ ഒരിക്കല്‍ താന്‍ ഒരു സ്വപ്നത്തില്‍ കേട്ട സംഗീതം റോബര്‍ട്ട്‌ നോട് കമ്പോസ് ചെയ്യാന്‍ ആവസ്യപെടുന്നു എന്നാല്‍ വിവിയന് അത് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല . പിന്നീടു റോബര്‍ട്ട്‌ ആദ്യ കഥയിലെ എവിംഗ് ന്റെ യാത്ര വിവരണം വായിച്ചു കൊണ്ടിരിക്കെ മനസ്സില്‍ വന്ന മുസിക് കമ്പോസ് ചെയ്യുന്നു .അതാണ്‌ താന്‍ സ്വപ്നത്തില്‍ കേട്ട മുസിക് എന്ന് വിവിയന്‍ അവകാസപെടുന്നു ക്ലൌഡ് അറ്റ്‌ലസ് എന്നാ ആ ട്രാക്ക് തന്റെതാണ് എന്ന് പറഞ്ഞു അതിന്റെ അവകാശം തനിക് വേണം എന്ന് റോബര്‍ട്ട്‌ നോട് പറയുന്നു അതിനു സമ്മതിച്ചില്ലെങ്കില്‍. റൊബര്‍ട്ട് ഒരു ഗേ ആണെന്ന് എല്ലാവരെയും അറിയിക്കും എന്നും പറയുന്നു .തുടര്‍ന്ന് റോബര്‍ട്ട്‌ വിവിയനെ കൊല്ലുന്നു. മുസിക് ട്രാക്ക് കമ്പ്ലീറ്റ് ചെയ്തതിനു ശേഷം മരിക്കാന്‍ തയ്യാറെടുക്കുന്നു .റോബര്‍ട്ട്‌ ന്റെ ഗേ ലവര്‍ എത്തുന്നതിനു മുന്പ് റോബര്‍ട്ട്‌ മരിക്കുന്നു .

മൂന്നാം കഥ 1973 : സിക്സ്മിത് എന്നാ ഫിസിക്സ് ശാസ്ത്രഞ്ജന്‍ ലുയിസ എന്നാ ജേര്‍ണലിസ്റ്റ് നോട് ഒരു നുക്ലിയര്‍ റിയാക്ടര്‍ ന്റെ സുരക്ഷയെ പറ്റി യുള്ള സംശയങ്ങള്‍ പറയുന്നു അതിന്റെ വിവരങ്ങള്‍ നല്‍കുന്നതിനു മുന്‍പ് സ്മൂക് എന്ന കില്ലെര്‍ വഴി സിക്സ്മിത് കൊല്ലപെടുന്നു . ലുയിസ ക്ക് മുന്‍പത്തെ കഥയിലെ റോബര്‍ട്ട്‌ സിക്സ്മിത് നു അയച്ച കത്ത് കിട്ടുന്നു തുടര്‍ന്ന് പവര്‍ പ്ലാന്റ് ഇല്‍ എത്തുന്ന ലുയിസ ക്ക് മറ്റൊരു ശാസ്ത്രഞ്ജന്‍ എല്ലാ ഇന്ഫോര്‍മഷന്‍സ് ഉം നല്‍കുന്നു അവിടെ നിന്ന് പോകും വഴി സ്മൂക് ലുയിസ യെയും കൊല്ലാന്‍ ശ്രമിക്കുന്നു പക്ഷെ ലുയിസ രക്ഷ പെടുന്നു പവര്‍ പ്ലാന്റ് ലെ സെക്യുരിറ്റി നേപ്പിയര്‍ വഴി സ്മൂക് നെ കൊല്ലുന്നു പിന്നീട് ആ പവര്‍ പ്ലാന്റ് ഓയില്‍ കമ്പനി കള്‍ക് എങ്ങനെ ഉപയോഗ പെടുത്താം എന്ന് മനസിലാകി കൊടുക്കുന്നു

2012 ഇല്‍ ഹോഗ്ഗിന്‍സ് എന്നാ ഗാങ്ങ്സ്ടര്‍ നോവല്‍ റൈറ്റര്‍ ടെ ഒരു ബുക്ക്‌ പബ്ലിഷ് ചെയ്ത തിമോത്തി കാവേണ്ടിഷ് എന്നാ ആളുടെ കഥയാണ്‌ . തന്റെ ബുക്ക്‌ നെ വിമര്‍ശിച്ച ഒരു ക്രിടിക് നെ ഹോഗ്ഗിന്‍സ് കൊലപ്പെടുതിയതോടെ ബുക്ക്‌ നു വന്‍ വായനക്കാരായി ...കാവേണ്ടിഷ് നെ ഹോഗ്ഗിന്‍സ് ന്റെ കൂട്ടാളികള്‍ ബുക്ക്‌ ന്റെ വരുമാനത്തില്‍ നിന്നും ഷെയര്‍ ചോദിച്ചു വിരട്ടുന്നു .. കാശ് ന്റെ സഹായത്തിനായി അനിയനെ സമീപിക്കുന്ന കാവേണ്ടിഷ് നെ അനിയന്‍ ഒളിച്ചിരിക്കാന്‍ ഒരു സ്ഥലം എന്നാ വ്യാജേനെ ഒരു ഓള്‍ഡ്‌ ഏജ് ഹോം ഇല്‍ എത്തിക്കുന്നു .. അവിടെ സ്വാതന്ത്രം നിഷേധിക്കപെടുന്ന കാവേണ്ടിഷ് അവിടെ നിന്നും കൂട്ടുകാരുമായി പുറത്തു കിടക്കുന്നു ... പിന്നീട് കാവേണ്ടിഷ് നു മൂന്നാം കഥയിലെ ലുയിസ യുടെ കഥയെ ആസ്പതമാകി യുള്ള ഒരു മിസ്ടരി നോവല്‍ പബ്ലിഷ് ചെയ്യാന്‍ കിട്ടുന്നു .

2144 ഇല്‍ ഒരു ഫാസ്റ്റ് ഫുഡ്‌ രേസ്റൊരെന്റ്റ് ലെ സോണ്മി എന്നാ ഒരു ക്ലോണ്‍ എക്സിക്യുഷന്‍ നു മുന്പ് തന്റെ പാസ്റ്റ് പറയുന്നതാണ് .സാധാരണ മനുഷ്യര്‍ അവരോടു കാണിച്ചിരുന്ന മോശം പെരുമാറ്റവും സാധാരണക്കാരെ പോലെ ജീവിക്കാന്‍ ആവാതെ ഒരു പെട്ടിക്കുള്ളില്‍ ഉറക്കവും അത് കഴിഞ്ഞാല്‍ ജോലി യും ആയി കഴിഞ്ഞു കൂടുന്ന സമയത്ത് ഒരു യുണിയന്‍ മെമ്പര്‍ സോണ്മിയെ അവിടെ നിന്ന് രക്ഷപെടുത്തുന്നു.ഒളിച്ചിരിക്കുന്ന നേരം അവന്‍ സോണ്മി ക്ക് നാലാം കഥയില്‍ കാവേണ്ടിഷ് ന്റെ കഥ യെ ആസ്പതമാകിയ ഒരു സിനിമ കാണുന്നു .ആദ്യമായി ഒരാള്‍ അവളോട്‌ സ്നേഹത്തോടെ പെരുമാറുന്നത് കണ്ടു അവള്‍ ക്ക് അയാളോട് പ്രണയം ഉണ്ടാകുന്നു..പിന്നീട് സോണ്മി യോട് അയാള്‍ അവിടെ നിന്ന് അവരെ എക്സിക്യുഷന്‍ എന്ന പേരില്‍ സ്വതന്ത്രര്‍ ആക്കുന്നത് മറ്റുള്ളവര്‍ക്ക് ഭക്ഷണം ആകാന്‍ വേണ്ടി ആണെന്നും അറിയിക്കുന്നു . ഈ സത്യം പുറം ലോകത്ത് എത്തിക്കാന്‍ അവള്‍ അവളുടെ എക്സിക്യുഷന്‍ നു മുന്പ് ഈ സത്യങ്ങള്‍ ട്രാന്‍സ്മിറ്റ്‌ ചെയ്യുന്നു അതിനു ശേഷം അവളെയും എക്സിക്യുഷന്‍ നു കൊണ്ട് പോകുന്നു ...

ഫാള്‍ എന്നാ പ്രതിഭാസത്തിനു ശേഷം നടക്കുന്നു കഥ യാണ് ആറാം കഥ ഒരു താഴ്വാരത്തില്‍ ജീവിക്കുന്ന സാര്ചി എന്ന ആളുടെ കഥയാണ്‌.മനുഷ്യതം ഏകദേശം അവസാനിച്ചു തുടങ്ങുന്ന കാലഘട്ടം ആണ്. കോണ എന്നാ ദുഷ്ടനെ ഭയപ്പെട്ടാണ് അവര്‍ ജീവിക്കുന്നത് . ഇവര്‍ മുന്‍പത്തെ കഥയിലെ സോണ്മി യെ ദൈവം ആയാണ് കാണുന്നത് സാര്ചി ക്ക് ജോര്‍ജി എന്ന ഒരാളുടെ ശബ്തങ്ങള്‍ ഇതു സമയവും അലട്ടികൊണ്ടിരിക്കുന്നു അയാള്‍ പറയുന്നത് അനുസരിച്ച് തന്റെ സുഹൃത്തിനെ മരണത്തില്‍ നിന്നും രക്ഷിക്കതിരിക്കുന്നു . ഒരിക്കല്‍ മേരോനിം എന്നാ ഒരു സ്ത്രീ അവരുടെ വാല്ലി യിലേക്ക് വരുന്നു ടെക്നോളജി കള്‍ ഇന്നും ഉപയോഗിക്കുന്ന അവസാന വര്‍ഗത്തില്‍ പെട്ടവല്‍ ആണ് മേരോനിം സര്ചി യുടെ മരുമകളെ അസുഖത്തില്‍ നിന്നും രക്ഷിക്കുന്ന മേരോനിം നെ ക്ലൌഡ് അറ്റ്‌ലസ് എന്നാ കമ്മ്യൂണികേഷന്‍ സ്റ്റേഷന്‍ ലോട്ട് എത്തിക്കാം എന്ന് സമ്മതിക്കുന്നു ഭൂമി യില്‍ നിന്നും വിട്ടു മറ്റു ഗ്രഹങ്ങളില്‍ ജീവിക്കുന്ന വരിലേക്ക് അവള്‍ വാര്‍ത്തകള്‍ എത്തിക്കുന്നു അവിടെ നിന്ന് മേരോനിം സോണ്മി എന്നത് വെറും ഒരു സാധാരണ മനുഷ്യന്‍ ആണെന്നും ദൈവം അല്ല എന്നും സോണ്മി യുടെ അവസാന സംഭാഷണം കാണിച്ചു കൊടുത്തു മനസിലാകുന്നു പക്ഷെ ജോര്‍ജി മേരോനിം നെ കൊല്ലാന്‍ വേണ്ടി സര്ചി യോട് പറയുന്നു പക്ഷെ സോണ്മി യുടെ സംഭാഷണം കേട്ട സര്ചി പിന്തിരിയുന്നു ..തിരിച്ചു വരവേ അവരുടെ വാല്ലി കോണ നശിപ്പിക്കുന്നു സര്ചി യും മേരോനിം ഉം ചേര്‍ന്ന് അവരെ കൊന്നു പുതിയ ലോകത്തേക്ക് യാത്രായാകുന്നു

വര്‍ഷങ്ങള്‍ക്കു ശേഷം വയസ്സന്‍ ആയ സര്ചി കുട്ടിക്കള്‍ക്ക് ഭൂമി യുടെ കഥ പറഞ്ഞു കൊടുക്കുന്നു ..വേറെ ഏതോ ഗ്രഹത്തില്‍ ഇരുന്നു അവര്‍ ഭൂമി യെയും ചന്ദ്രനേയും നോക്കി നില്കുന്നു ...



ഒരുപാട് മാനങ്ങള്‍ ഉള്ള ഒരു സിനിമയാണ് ക്ലൌഡ് അറ്റ്‌ലസ്. കണ്ടില്ലെങ്കില്‍ ഒരു നഷ്ടമായിരിക്കും