Tuesday, 21 August 2012

പന്ത്രണ്ട് കുരങ്ങന്‍ മാരുടെ കഥ

1995 ഇല്‍ ടെറി ഗില്ലിയം സംവിധാനം നിര്‍വഹിച്ച ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ് ടുവലവ് മങ്കീസ്‌...

ഈ ഇടയ്ക്കു സിനിമ ഒന്ന് കൂടെ കണ്ടതാണ് എന്നെ അതിനെ കുറിച്ച് എഴുതാന്‍ പ്രേരിപ്പിച്ചത് ..

എത്രയോ തവണ കണ്ടാലും വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു സിനിമ ആണ്  ടുവലവ് മങ്കീസ്‌... .. അതിനു കാരണം അതിന്റെ
കൊംബ്ലികേറ്റെട്   അയ കഥയും അവതരണവും തന്നെ ആണ്

150 ദശലക്ഷം ഡോളര്‍ നേടിയതും ബ്രാഡ് പിറ്റ് എന്ന നടനു ഓസ്കാര്‍ നോമിനേഷന്‍ നേടികൊടുത്തതും അയ ഈ ചിത്രം ഒരു ക്ലാസ്സിക്‌ ആണെന്ന് പറയാന്‍ സംശയിക്കേണ്ട യാതൊരു ആവശ്യവും ഇല്ല

 ബ്രുസ് വില്ലിസ് ,ബ്രാഡ് പിറ്റ്  മാടലിനെ സ്ടോവ്‌ എന്നിവരാണ്‌   പ്രധാന കഥ പത്രങ്ങളെ അവതരിപ്പിച്ചത്...

ചിത്രം ടൈം  ട്രാവലിംഗ് നെ ബന്ധപെട്ടുള്ളതാണ് അത് കൊണ്ട് തന്നെ കണ്ടിരിക്കുമ്പോള്‍ നമ്മളില്‍ ഒത്തിരി ചോദ്യങ്ങളും സംശയങ്ങളും  ഉണ്ടാക്കാന്‍ പോന്ന ഒരു തിരകഥ ആണ് ചിത്രത്തിന്റെ സവിശേഷത
ബ്രുസ് വില്ലിസ് അവതരിപ്പിച്ച ജയിംസ് കോള്‍ എന്ന കഥാപാത്രം പറയുന്നത് സത്യം ആണോ അതോ അതെല്ലാം അയാളുടെ മിഥ്യാ ധാരണകള്‍ ആണോ എന്നൊരു സംശയം ആണ് കഥയെ മുന്നോട്ട്‌ കൊണ്ട് പോകുന്നത്...

കഥ നടകുന്നത് AD 2035  ഇല്‍ ആണ് ഒരു വൈറസ് ആക്രമണം മൂലം ഭൂമി മനുഷ്യ വാസം അല്ലാതായി കൊണ്ടിരിക്കുകയാണ് എങ്ങനെ ആണ് ആ വൈറസ് പരന്നന്തെന്നോ എന്താണ് അതിനു കാരണം എന്നോ ആര്‍കും അറിയില്ല വളരെ കുറച്ചു മനുഷ്യര്‍ മാത്രം ആണ് അവശേഷിക്കുന്നത്  ഭൂമിയില്‍

പക്ഷെ " ആര്‍മി ഓഫ് ടുവലവ് മങ്കീസ്‌ " എന്നാ ഒരു ബയോ ടെറിരിസ്റ്റ് ഗ്രൂപ്പ്‌ ആണ് ഇതിനു പുറകില്‍ എന്ന ഒരു സൂചന യുണ്ട് ശാസ്ത്രഞ്ഞരുടെ  കയ്യില്‍ ..

തുടര്‍ന്ന് ശാസ്ത്രഞ്ഞര്‍ വൈറസ് ഇല്‍ നിന്നും രക്ഷനേടി ജീവിക്കുന്നവ്രില്‍ നിന്നും കൂടുതല്‍ ഓര്മ സക്തിയും നിരീക്ഷണ സക്തിയും ഉള്ള ജയിംസ് കോള്‍ നെ വലിയ ഒരു ദൌത്യം എല്പിക്കുകയാണ്

എങ്ങനെ ആണ് ഈ വൈറസ് പറയുന്നത് എന്നറിയാന്‍ ജയിംസ് നെ മുന്‍ കാലത്തേക്ക് ടൈം ട്രാവല്‍ ചെയ്യിപ്പിച് ആ വിവരം കണ്ടെത്തുക എന്ന ദൌത്യം..

അങ്ങനെ ജയിംസ് നെ 1996  ലേക്ക് എത്തിക്കുന്നു .. പക്ഷെ ജയിംസ് എത്തി പെടുന്നത് 1990  ഇല്‍ ആണ് അവിടെ ആരും ജയിംസ് പറയുന്നത് വിസ്വസിക്കുനില്ല ആരും അങ്ങനെ ജയിംസ്  ഒരു മനോരോഗ ആശുപത്രിയില്‍ എത്തി പെടുകയാണ് .. എല്ലാവരും ജയിംസ് ഒരു മനോരോഗി ആണെന്നനു കരുതുന്നു അങ്ങനെ ജയിംസ് നെ ചികിത്സിക്കാനും എന്താണ് അയാള്‍ക് പറയാന്‍ ഉള്ളത് എന്ന് അറിയുവാനും കാതറിന്‍ എന്നാ ഒരു സൈകൊളജിസ്റ്റ് എത്തുകയാണ്

തന്‍ ഭാവി യില്‍ നിന്നും ആണ് വരുനത്‌ എന്നു പറയുമ്പോള്‍ എല്ലാരും അയാളെ കളിയകി ചിരികുന്നു 1996  എന്നാ ഭൂത കളത്തിലേക്ക്‌ അത് നതിക്ക് പോകേണ്ടത് എന്ന് പറയുന്നു 1996  ഭൂതകാലം അല്ല ഭാവി ആണെന്നു പറഞ്ഞു ജയിംസ് നെ മനോരോഗികളുടെ കൂടെ ആകുന്നു  കാതറിന്‍ ഈ കഥകള്‍ ഒന്നും വിസ്വസിക്കുനില്ല എങ്കിലും ജയിംസ് ന്റെ കേസ് ഇല്‍ താല്പര്യം ഉണ്ടാകുന്നു മറ്റുള്ളവരോട് തന്‍ ഇതിനു മുന്‍പും ഇത് പോലെ ഭാവിയില്‍ നിന്നും വന്നവരെന്നു അഭിപ്രായ പെടുന്നവരെ കണ്ടിട്ടുണ്ട് എന്നും അത്തരം ഒരു പാട് കേസ് കള്‍ തനിക്കറിയാം എന്നും പറയുന്നു ..

അതിനിടെ ജയിംസ് ആശുപത്രിയില്‍ ജെഫെരി എന്നാ മറ്റൊരു മനോരോഗിയെ കണ്ടു മുട്ടുന്നു മനുഷ്യന്‍ ദുഷ്ടന്‍ ആണെന്നും മൃഗങ്ങള്‍ പാവങ്ങള്‍ ആണെന്നും  ജെഫെരി പറയുമ്പോള്‍ ജയിംസ് മൃഗങ്ങള്‍ സ്വതന്ത്രര്‍ അക്ക പെടെണ്ടവര്‍ ആണെന്ന് അഭിപ്രായ പെടുന്നു തുടര്‍ന്ന് ജെഫെരി ജയിംസ് നെ  പുറത്തു കടക്കാന്‍ സഹായിക്കുന്നു പക്ഷെ ജയിംസ് പിടിക്ക പെടുന്നു അങ്ങനെ ആശുപത്രി ജീവനകര്‍ ജയിംസ് നെ തടവിലകുന്നു കാതറിന്‍ ഉം മറ്റു ഡോക്ടര്‍ മാരും ജയിംസ് ന്റെ അവസ്ഥയെ കുറിച് സംസാരിക്കുമ്പോള്‍ ജയിംസ് അപ്രത്യക്ഷന്‍ ആയി എന്നാ വാര്‍ത്ത‍ അറിയുന്നു

തുടര്‍ന്നാണ് ചിത്രത്തിന്റെ കഥ മറ്റൊരു വഴിയിലേക്ക് സഞ്ചരിക്കുന്നത് ടൈം ട്രാവെല്‍സ് തിയറി കളും സൈക്കോളജികല്‍ തിയറി കളും ഇട കലര്‍ത്തി കാണുന്ന ഓരോ പ്രേക്ഷകനെയും ആകാംഷയുടെ മുള്‍മുനയില്‍ ഇരുത്തി ആണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്..

" ആര്‍മി ഓഫ് ടുവലവ് മങ്കീസ്‌ " എന്താണെന്നും തന്‍ ഇടയ്കിടെ കാണുന്ന സ്വപ്നം എന്തനെന്നും  ജയിംസ് അന്വേഷിക്കുന്നു കാതറിന്‍.. ജയിംസ് നെ വിശ്വസിക്കുന്നു .." ആര്‍മി ഓഫ് ടുവലവ് മങ്കീസ്‌ " നെ പറ്റിയുളള എല്ലാ വിവരങ്ങളും അവര്‍ കണ്ടെത്തുന്നു ..

പിന്നീടെന്തു സംഭവിക്കും ???

എന്താണ് ജയിംസ് ഇപ്പോഴും കാണുന്ന സ്വപ്നം???

ആരാണ് വൈറസ്‌ പരത്തുന്നത് ???

ജയിംസ് ന്റെ സ്വപ്നത്തില്‍ എയര്‍പോര്‍ട്ട് ലൂടെ തോക്കുമായി ഓടുന്നത് ആരാണ് എന്തിനാണ്

1562 ഇല്‍ സ്റൊന്ഹെന്ജ് ഇല്‍ പ്രത്യക്ഷ പെടുന്ന ആള്‍ ആരാണ് ???

 2000 AD യില്‍ ലോകം അവസാനിക്കാന്‍ പോകുന്നത് എങ്ങനെ ആണ്???

എങ്ങനെ ആണ് ഭൂമി മനുഷ്യന് വസ യോഗ്യം അല്ലാതെ ആയി മാറിയത് ?? എങ്ങനെ ആണ് മൃഗങ്ങള്‍ സ്വതന്ത്രരാക്ക പെട്ടത് ??



അത് പറഞ്ഞു ഞാന്‍ നിങ്ങള്‍കുള്ളിലെ കാണിയെ ഞാന്‍ നിരാശ പെടുത്‌നില്ല കാരണം കണ്ടു തന്നെ മനസിലകേണ്ട ഒരു ചിത്രം ആണ് ടുവലവ് മങ്കീസ്‌...

കാണാത്ത എല്ലാ വായന കാര്‍ക്കും ഞാന്‍ ഈ ചിത്രം സ്ജെസ്റ്റ് ചെയ്യുന്നു ഒരിക്കലും നിങ്ങള്‍ നിരാശ പെടുകയില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു..

1 comment:

  1. ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് അതൊന്ന്‍ കണ്ടാല്‍ കൊള്ളാമെന്നു തോന്നുന്നു. സാധനം കയ്യിലുണ്ടോ??

    ReplyDelete